പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്നും രാജി തുടരുന്നു. ന്യൂനപക്ഷ മോർച്ച നേതാവ് സയ്യിദ് താഹ ബാഫഖി തങ്ങളാണ് രാജിവെച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കൊച്ചുമകനാണ് താഹ.
ന്യൂനപക്ഷ മോർച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു അദ്ദേഹം. ബാഫഖി തങ്ങൾ ട്രസ്റ്റിന്റെ ചെയർമാനാണ്. ലീഗ് അംഗത്വം രാജിവെച്ച് ഓഗസ്റ്റിലാണ് താഹ ബാഫഖി ബിജെപിയിൽ ചേർന്നത്. ഇയാൾക്കൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള 23 പേരും ബിജെപി അംഗത്വമെടുത്തിരുന്നു
മറ്റ് മതക്കാരുമായി എനിക്ക് അഭിപ്രായ വ്യത്യാസമില്ല. അവരുമായി നല്ല ബന്ധമാണുള്ളത്. എന്നാൽ മുസ്ലീം സമുദായം ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസർക്കാർ ഒരു സർവകക്ഷി യോഗം പോലും വിളിക്കുന്നില്ല. പരിഭ്രാന്തിക്ക് മറുപടിയും നൽകുന്നില്ല. എന്റെ സമുദായത്തെ ദു:ഖത്തിലാഴ്ത്തി ഈ പാർട്ടിയിൽ നിൽക്കാൻ എനിക്ക് താത്പര്യമില്ലെന്നും താഹ പറയുന്നു
രാജ്യസഭയിലും ലോക്‌സഭയിലും ബിൽ പാസായെന്ന് കരുതി ജനങ്ങളുടെ വികാരം കണക്കിലെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് ബിജെപിയിൽ നിന്ന് രാജിവെക്കുകയാണെന്നും താഹ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !