കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31 ന് വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ലോകസഭയിലും നിയമ സഭകളിലും നിലവിലുള്ള പട്ടികജാതി- വർഗ സംവരണം പത്ത് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണിത്. ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തിൽ സഭ പരിഗണിക്കുക.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !