തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഞായറാഴ്ച അർധരാത്രിയാണ് അപകടം. ബൈക്ക് യാത്രികരാണ് മരിച്ച മൂന്ന് പേരും.
വെള്ളരിക്കോണം സ്വദേശി മനു(25), കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്. മനുവും ഉണ്ണിയും സംഭവസ്ഥലത്തും വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !