രാത്രിയിൽ തെരുവ് കീഴടക്കി സ്ത്രീകൾ: കൂടുതൽ പേർ തൃശ്ശൂരിൽ, ചരിത്ര ദിനത്തിലും മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ

0


പൊതു ഇടം എന്റേതും എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ കേരളമൊട്ടാകെ പങ്കെടുത്തത് നൂറുകണക്കിന് സ്ത്രീകൾ. സംസ്ഥാന വനിതാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. രാത്രി 11 മണി മുതൽ പുലർച്ചെ ഒരു മണിവരെയായിരുന്നു പരിപാടി.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിർഭയമായി നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും വിനിയോഗിക്കണമെന്ന സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്തത് നിരവധി സ്ത്രീകളാണ്. തിരുവനന്തപുരത്ത് വനിതാ പോലീസ് അക്രമികളിൽ നിന്ന് രക്ഷ നേടാനുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു

നിർഭയ ദിനത്തിലായിരുന്നു പരിപാടി. നിർഭയയുടെ ഓർമയിൽ പലടിത്തും ആദരമായി മെഴുകുതിരി ജ്വാല തെളിച്ചു. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കാളികളായി.

സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലായാണ് രാത്രി നടത്തം നടന്നത്. രാത്രി 11 മണി മുതൽ പുലർച്ചെ ഒരു മണി വരെയായിരുന്നു രാത്രി നടത്തും. തൃശ്ശൂർ ജില്ലയിൽ മാത്രം 47 കേന്ദ്രങ്ങളിലായിരുന്നു നടത്തം. ഇടുക്കിയിൽ മൂന്ന് സ്ഥലങ്ങളിലും


അതേസമയം, ചരിത്രദിനത്തിലും യുവാക്കളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കോട്ടയത്ത് വെച്ച് ചെറുപ്പക്കാരനായ ഓട്ടോ റിക്ഷ ഡ്രൈവർ മോശമായി പെരുമാറിയതായി നടത്തത്തിൽ പങ്കാളികളായ രണ്ട് പേർ പറയുന്നു. കാസർകോട് പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !