കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിെന്റ ചക്രം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ഒാടെയാണ് സംഭവം. ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 177 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് റണ്‍വേ അല്‍പനേരം അടച്ചിട്ടു. ഒരു വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.
പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങിയ വിമാനം റണ്‍വേയുടെ പകുതിയോളം പിന്നിട്ടപ്പോഴാണ് പിറകിലെ ഇടതുവശത്തെ ചക്രം പൊട്ടിത്തെറിച്ചത്. പൈലറ്റിെന്റ അവസരോചിത ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി റണ്‍വേയില്‍ തന്നെ നിര്‍ത്തി. ഉടന്‍ അഗ്നിശമന സേന, വ്യോമഗതാഗത വിഭാഗം, എന്‍ജിനീയറിങ് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് യാത്രക്കാരെ റണ്‍വേയില്‍നിന്ന് ബസുകളില്‍ ടെര്‍മിനലില്‍ എത്തിച്ചു. ചക്രം പൊട്ടിയതിനാല്‍ വിമാനം ഏപ്രണിലേക്ക് മാറ്റാന്‍ സാധിക്കാത്തതിനാലാണ് റണ്‍വേ താല്‍ക്കാലികമായി അടച്ചത്. 6.55ന് മസ്കത്തില് നിന്നെത്തിയ ഒമാന്‍ എയര്‍ വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇത് അല്‍പസമയത്തിന് ശേഷം കരിപ്പൂരില്‍ തിരിച്ചിറങ്ങി. മറ്റ് വിമാനങ്ങളും അല്‍പം വൈകിയാണ് ലാന്‍ഡ് ചെയ്തത്.
ചക്രം റണ്‍വേയില്‍ വെച്ച് തന്നെ മാറ്റിയിട്ട ശേഷം 8.15ഒാടെയാണ് വിമാനം സുരക്ഷിതമായി ഏപ്രണിലെത്തിച്ചത്. തുടര്‍ന്ന് റണ്‍വേ പരിശോധനക്ക് ശേഷം 8.20ഒാടെ എയര്‍ഇന്ത്യ എക്സ്പ്രസിെന്റ ഷാര്‍ജ വിമാനം ലാന്‍ഡ് ചെയ്തു. ജിദ്ദയില്‍ നിന്നെത്തിയ ശേഷം സ്പൈസ്ജെറ്റ് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ഈ സര്‍വിസ് രാത്രി 9.30ലേക്ക് പുനഃക്രമീകരിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !