പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വേണമെന്ന് വെച്ചാൽ ബിജെപി ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കുമെന്ന ഭീഷണിയുമായി ഹരിയാനയിലെ ബിജെപി എംഎൽഎ ലീല റാം ഗുർജാർ. നിയമത്തെ പിന്തുണച്ച് കൈതാൽ മണ്ഡലത്തിൽ നടന്ന പരിപാടിയിലാണ് എംഎൽഎയുടെ ഭീഷണി
ഇന്ത്യത്തെ ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെയോ മഹാത്മാ ഗാന്ധിയുടെയോ അല്ല, നരേന്ദ്രമോദിയുടെയും അമിത് ഷായുടേയുമാണെന്ന് ഇയാൾ പറഞ്ഞു. ഞങ്ങൾക്ക് ഒരു സിഗ്നൽ ലഭിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാരെ തുടച്ചുമാറ്റുമെന്നും ലീല റാം ഗുർജാർ പറഞ്ഞു
രാജ്യം വിടേണ്ടി വരുമെന്ന് ഇവിടുത്തെ മുസ്ലീങ്ങൾ കരുതിയാൽ ഈ നിയമത്തിൽ അത്തരത്തിലൊന്നുമില്ല. എന്നാൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവർ പോകേണ്ടി വരുമെന്നും ഇയാൾ പറഞ്ഞു



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !