ബംഗളൂരു ലിംഗരാജപുരത്തുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ വൻ മോഷണം. 70 കിലോയോളം സ്വർണം മോഷ്ടിക്കപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനെയടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കുളിമുറിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് ലോക്കർ തകർത്തത്. സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അടുത്തിടെ ബിഹാർ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് ക്രോ ബ്രാഞ്ചിലും മോഷണം നടന്നിരുന്നു. തോക്കു ചൂണ്ടി അക്രമികൾ 55 കിലോ സ്വർണമാണ് കടത്തിയത്



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !