ലോകം തിരുപ്പിറവി ആഘോഷങ്ങളിൽ; സഭയുടെ വീഴ്ചകൾ വിശ്വാസികളെ അകറ്റാതിരിക്കട്ടെയെന്ന് മാർപാപ്പ

0

തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാകുർബാനകൾ നടന്നു. വത്തിക്കാനിലെ ചടങ്ങുകളിൽ പോപ് ഫ്രാൻസിസ് കാർമികത്വം വഹിച്ചു

സഭയുടെ വീഴ്ചകൾ ദൈവത്തിൽ നിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെയെന്ന് ക്രിസ്മസ് ദിന സന്ദേശമായി മാർപാപ്പ പറഞ്ഞു. വൈദികർക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളും മാർപാപ്പ പരാമർശിച്ചു. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങൾ ഇനി മുതൽ മറച്ചുവെക്കില്ലെന്ന് പോപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പാതിരകുർബാനക്ക് നേതൃത്വം നൽകി. മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർ ലോകത്തെ മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്രീഡലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ് സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കുന്നംകുളം മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !