ലോകത്ത് മുസ്ലീങ്ങൾക്ക് താമസത്തിന് തെരഞ്ഞെടുക്കാൻ 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളുവെന്ന് സംഘ്പരിവാറുകാരനായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് സബർമതി ആശ്രമത്തിന് പുറത്തുനടത്തിയ റാലിയിലാണ് രൂപാണിയുടെ പ്രസ്താവന
പൗരത്വ വിഷയത്തിൽ മഹാത്മാ ഗാന്ധിയുടെയും മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും ആഗ്രഹം കോൺഗ്രസ് മാനിക്കുന്നില്ലെന്നും ഇയാൾ ആരോപിച്ചു. വിഭജന സമയത്ത് പാക്കിസ്ഥാനിൽ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇപ്പോൾ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി കുറഞ്ഞുവെന്നും ഏറെക്കാലമായി സംഘ്പരിവാർ പറഞ്ഞു തഴമ്പിച്ച പച്ചക്കള്ളം വിജയ് രൂപാണി വീണ്ടും ആവർത്തിച്ചു
ബംഗ്ലാദേശിൽ ഹിന്ദു ജനസംഖ്യ വെറും രണ്ട് ശതമാനമായി ചുരുങ്ങി. ദശകങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിൽ രണ്ട് ലക്ഷം ഹിന്ദുക്കളും സിഖുകാരുമുണ്ടായിരുന്നു. എന്നാൽ ഇന്നവരുടെ എണ്ണം 500 മാത്രമാണ്. ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെങ്കിൽ എന്താണ് പ്രശ്‌നമെന്നും വിജയ് രൂപാണി ചോദിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !