പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ബിജെപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം നടത്തുന്നത് തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങുകളാണെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം
രാജ്യത്തെ ഏറ്റവും അപകടകരാകളായ തുക്‌ഡെ തുക്‌ഡെ സംഘത്തിൽ രണ്ട് പേർ മാത്രമാണുള്ളത്. അത് ദുര്യോദനനും ദുശ്ശാസനനുമാണ്. ബിജെപിയിൽ നിന്നുള്ള ഇരുവരെയും സൂക്ഷിക്കണമെന്നും യശ്വന്ത് സിൻഹ ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള തുക്‌ഡെ തുക്‌ഡെ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണെന്നും ഡൽഹിയിലെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് മറുപടി കൊടുക്കണമെന്നുമായിരുന്നു അമിത് ഷായുടെ പരാമർശം. ഡൽഹിയിലെ അക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !