
റിപബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയത് നിലവാരമില്ലാത്തതു കൊണ്ടെന്ന് പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയ ജൂറി അംഗം ജയപ്രഭ മേനോൻ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇവരുടെ പ്രതികരണം
ആവർത്തന വിരസതയുള്ള നിശ്ചലദൃശ്യമാണ് കേരളം സമർപ്പിച്ചത്. ആദ്യം സമർപ്പിച്ച ദൃശ്യം നിർദേശങ്ങൾ നൽകി മടക്കി. പിന്നീട് എത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറഞ്ഞു
കേരള കലാമണ്ഡലവും മോഹിനിയാട്ടവും തെയ്യവും വള്ളംകളിയും ആനയുമൊക്കെ ഉൾപ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചലദൃശ്യം. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന്റെ ഫ്‌ളോട്ടിനെ പരേഡിൽ നിന്നൊഴിവാക്കുന്നത്. നേരത്തെ പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്‌ളോട്ടുകളും പരേഡിൽ നിന്ന് തള്ളിയിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !