
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച കെ മുരളീധരൻ എംപിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു
മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ, പിന്നെയല്ലെ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണിയെന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. പൗരത്വ നിയമ ഭേദഗതി വിഷയത്തെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
രാജിവെച്ച് പോകാൻ തയ്യാറായില്ലെങ്കിൽ ഗവർണർക്ക് തെരുവിലിറങ്ങി നടക്കാൻ കഴിയില്ലെന്നായിരുന്നു മുരളീധരൻ വിമർശനം. മോദിയുടെയും അമിത് ഷായുടെയും ഏജന്റായ ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കുന്നില്ല. ഗവർണർ പരിധിവിട്ടാൽ നിയന്ത്രിക്കാൻ ഭരണഘടനാപ്രകാരം കൂടുതൽ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !