അബുദാബി: മലപ്പുറം സ്വദേശി അബുദാബിയിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മഞ്ചേരി പന്തല്ലൂർ സ്വദേശിയായ ഇബ്രാഹിമെന്ന ബാപ്പുവാണ് (51 ) മരണപ്പെട്ടത്. അബുദാബി കെ എം സി സി കെയറിൽ 13 ദിവസം മുമ്പ് ആദ്യമായി അംഗത്വമെടുത്ത വ്യക്തിയാണ് ഇബ്രാഹിം. അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സെക്രട്ടറി മുനീർ പാലായിയുടെ ഉടമസ്ഥതയിൽ ഹംദാൻ സ്ട്രീറ്റിൽ ദർവേഷ് മസ്ജിദിരികിലെ ബിറ്റ്സ് ബൈറ്റ്സ് കഫ്ത്തേരിയയിലെ ജീവനക്കാരനാണ്.അവധി കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് അബുദാബിയിൽ തിരിച്ചെത്തിയത്.
പാവപ്പെട്ട കുടുംബത്തിലെ അത്താണിയായ ഇബ്രാഹിമിനെ കഫ്ത്തേരിയ ഉടമസ്ഥനായ പാലായി മുനീറാണ് അബുദാബി കെ എം സി സി കെയറിൽ ചേർത്തത്. കാര്യമായ ഒരു അസുഖവും ഇല്ലാതിരുന്ന ഇബ്രാഹിം പതിവ് പോലെ ഇന്ന് രാവിലെ കടയിൽ എത്തി ഉച്ചവരെ ജോലി ചെയ്തിരുന്നു. ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് ശൈഖ് ഖലീഫ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റുഖിയയാണ് ഭാര്യ, വിദ്യാർത്ഥികളായ സുഹൈൽ, ഫാത്തിമത്ത് നൂറ എന്നിവർ മക്കളാണ്. മയ്യത്ത് നാട്ടിൽ കൊണ്ട് പോവാനുള്ള ശ്രമങ്ങൾകെ എം സി സി പ്രവർത്തകർ നടത്തി വരികയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !