ഗാന്ധിനഗര്‍ : പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന വ്യാജാരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കുകയല്ല മറിച്ച് പൗരത്വം നല്‍കുകയാണ് ചെയ്യുന്നത് എന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുതുതായി ആരംഭിക്കുന്ന വിശ്വാസ്, സൈബര്‍ ആശ്വാസ്ത് എന്നീ പ്രൊജക്ടുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പൗരത്വ ഭേദഗതി നിയമത്തിനെതിരെ നുണക്കഥകളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു. എല്ലാ ആളുകള്‍ക്കും പൗരത്വം ഉറപ്പാക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം. അല്ലാതെ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ നിയമം ആരുടെയും പൗരത്വത്തെ ഇല്ലാതാക്കില്ല'. പൗരത്വ ഭേദഗതിയെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നവരില്‍ നിന്നും രാജ്യത്തെ ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !