ബർ ദുബായ് അൽ റഫാ റസ്റ്റോറന്റ് ഹാളിൽ വെച്ച് അതി വിപുലമായ രീതിയിൽ സംഘടിപ്പിച്ച സംഗമo പ്രവർത്തക പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി.
അബ്ദുറഹിമാൻ മനയങ്ങാട്ടിലിന്റെ ഖിറാഅത്തോടുകൂടി തുടക്കം കുറിച്ച പരിപാടിയിൽ പ്രസിഡന്റ് മനയങ്ങാട്ടിൽ മുഹമ്മദലി അധ്യക്ഷം വഹിച്ചു.
കരേക്കാട് നോർത്തിൽ നിർമ്മിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് ഗൾഫ് മേഖലയിൽനിന്നുള്ള ആദ്യഫണ്ട് സമാഹരണം GCC KMCC പ്രസിഡന്റ് മനയങ്ങാട്ടിൽ മുഹമ്മദ് കുട്ടി എന്ന മാനുട്ടി താണിക്കൽ കുഞ്ഞാനു വിന് നൽകി നിർവ്വഹിച്ചു.
അബൂദാബി KMCC സംസ്ഥാന വൈസ്പ്രസിഡന്റ് ഹംസഹാജി മാറാക്കര ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി മാറാക്കരപ ഞ്ചായത്ത് പ്രസിഡന്റ് PT അഷ്‌റഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് KMCC ഭാരവാഹികളായ ബാപ്പു ചേലക്കുത്ത്,
ഷരീഫ് പിവി , തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. അലിബാവ എം, അഷറഫലി പുതുക്കുടി, റാഷിദ് തൊഴലീൽ , അഷ്രഫ് ബാബു കാലൊടി , മുത്തു .ടി, യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് പട്ടാക്കൽ ,സുബൈർ kp, ഖമറുൽ ഹുദ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. സെക്രട്ടറി ഉബൈദ് നെല്ലോളി സ്വാഗതവും, അബ്ദുള്ളകുട്ടി വി.പി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !