
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കി. ന്യൂ സൗത്ത് വെയിൽസിൽ പടർന്നുപിടിക്കുന്ന കാട്ടുതീയെ തുടർന്നാണ് ഇന്ത്യാ സന്ദർശനം റദ്ദാക്കിയത്.
ജനുവരി 13 മുതൽ 16 വരെ നാല് ദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാർഷിക പ്രഭാഷണ പരിപാടി എന്നിവയായിരുന്നു സന്ദർശനത്തിലെ മുഖ്യ അജണ്ടകൾ. മുംബൈ, ബംഗളൂരു നഗരങ്ങളും മോറിസൺ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നു.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ മേഖലകളിൽ പടർന്ന കാട്ടുതീയിൽ ഇതിനോടകം ഇരുപത് പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം വീടുകൾ കത്തിനശിച്ചു. പതിനായിരക്കണക്കിന് ജീവിജാലങ്ങൾ വെന്തെരിഞ്ഞു. 2019 സെപ്റ്റംബറിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് മാസം പിന്നിട്ടിട്ടും ഇത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !