
ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. കൂടുതൽ പ്രതിഫലം നൽകാതെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്ന് ഷെയ്ൻ അറിയിച്ചു. തർക്കം പൂർത്തികരിക്കുന്നതിന്റെ ഭാഗമായി ജനുവരി 5നകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഷെയ്‌ന് കത്തും നൽകിയിരുന്നു
എന്നാൽ സിനിമയുടെ ഡബ്ബിംഗിനായി ഷെയ്ൻ ഇതുവരെ എത്തിയിട്ടില്ല. പ്രതിഫലം കൂട്ടി നൽകാതെ ഒത്തുത്തീർപ്പ് ചർച്ചക്കില്ലെന്ന നിലപാടിലാണ് താരം. 2017ൽ 27 ലക്ഷം രൂപക്കാണ് സിനിമ കരാറായത്. എന്നാൽ നിലവിലെ താരമൂല്യം അനുസരിച്ച് 45 ലക്ഷം നൽകണമെന്നാണ് ഷെയ്‌ന്റെ ആവശ്യം
നിർമാതാക്കളുമായുള്ള പ്രശ്‌നപരിഹാരത്തിനായി താരസംഘടനയായ എ എം എം എ ജനുവരി 9ന് നിർവാഹക സമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഷെയ്ൻ വീണ്ടും നിലപാട് കടുപ്പിക്കുന്നത്. നിർമാതാക്കളെ മനോരോഗികൾ എന്ന് വിശേഷിപ്പിച്ചതിൽ ഷെയ്ൻ നേരത്തെ മാപ്പ് ചോദിച്ചിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !