സെൻട്രൽ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (CTET) അപേക്ഷ ക്ഷണിച്ച് സി.ബി.എസ്.ഇ

0

സെൻട്രൽ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ച് സി.ബി.എസ്.ഇ. ജനുവരി 24 മുതൽ അപേക്ഷിച്ച് തുടങ്ങാം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24, 2020. ഫെബ്രുവരി 27ന് വൈകിട്ട് 3.30 വരെ ഫീസ് അടക്കാം.

1. അപേക്ഷ - ജനുവരി 24
2. അവസാന തീയതി - ഫെബ്രുവരി 24
3. ഫീസ് അടക്കേണ്ട അവസാന തീയതി - ഫെബ്രുവരി 27
4. പരീക്ഷ - ജൂലൈ 5

ജൂലൈ 5, ഞായറാഴ്ച രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. 20 ഭാഷകളിൽ 112 സിറ്റികളിലായാണ് പരീക്ഷ. വിശദമായ സിലബസ്, ഭാഷ, യോഗ്യത, പരീക്ഷാഫീസ്, പരീക്ഷാ സെൻ്റര്‍ തുടങ്ങിയ വിവരങ്ങൾ സിറ്റിഇറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നാളെ മുതൽ ലഭ്യമാവും.

അപേക്ഷാഫീസ്

1. ജനറൽ - 1000
2. സംവരണ വിഭാഗം - 500

സിബിഎസ്ഇ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തിനായി നടത്തുന്ന അര്‍ഹതാനിര്‍ണയ പരീക്ഷയാണ് സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്ക് പേപ്പര്‍ ഒന്ന് പരീക്ഷയും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്ക് പേപ്പര്‍ രണ്ട് പരീക്ഷയും എഴുതണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !