സിഫ് ചാമ്പിയൻസ് ലീഗ് - സബീൻ എഫ് സിക്ക് ജയം

0


ജിദ്ദ : സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗ് എ ഡിവിഷൻ  മത്സരത്തിൽ ഷറഫിയ ട്രേഡിങ്ങ്  സബീൻ എഫ് സി സിറാജ് നേടിയ ഒരു ഗോളിന് ഏഷ്യൻ ടൈംസ് ഫ്രെണ്ട്സ് ക്ലബ് ജിദ്ദ യെ തോൽപ്പിച്ച്. ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും ജയിച്ചു  മുഴുവൻ പോയിന്റുമായാണ് സബീൻ എഫ് സി സെമിയിലെത്തുന്നത്. 


സെമി സാധ്യതക്കു വിജയം അനിവാര്യമായ ജിദ്ദ ഫ്രെണ്ട്സ് മുന്നേറ്റ നിരയിൽ ഫാസിലും നജീബും അദ്വാനിച്ചു കളിച്ചെങ്കിലും ബാറിന് കീഴിൽ മിന്നുന്ന ഫോമിൽ നിറഞ്ഞു നിന്ന പരിചയ സമ്പന്നനായ സബീൻ കീപ്പർ  ഷറഫുവിനെ കീഴ്പെടുത്താനായില്ല. ജിദ്ദ ഫ്രെണ്ട്സിനെ രണ്ടിലേറെ ഉറച്ച അവസരങ്ങളാണ് ഷറഫുദ്ധീൻ രക്ഷപ്പെടുത്തിയത്.

അഫ്‌സൽ മുത്തു, ജിതിൻ ഗോപാലകൃഷ്ണൻ  തുടങ്ങിയ മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയ സബീൻ നിരയിൽ , നായകൻ അസ്‌ലം  പ്രതിരോധ നിരയിൽ നിന്ന്  മിഡ് ഫീൽഡിൽ  പ്ലേമേക്കർ  റോളിൽ തിളങ്ങി.  ലീഡുയർത്താൻ കിട്ടിയ ഒട്ടേറെ തുറന്ന അവസരങ്ങൾ സബീൻ ഫോർവേഡുകൾ നഷ്ടപ്പെടുത്തി. 

രണ്ടാം പകുതിയിൽ  സബീൻ ഗോൾ മുഖത്തേക്ക് ജിദ്ദ ഫ്രെണ്ട്സ് നിരന്തരം മുന്നേറിയെങ്കിലും  പ്രതിരോധ നിര വഴങ്ങിയില്ല. ഷിബിൽ  ചെറുകാടാണ് മാൻ ഓഫ് ദ മാച്ച്.

ബി ഡിവിഷനിൽ മിഡ്‌ഫീൽഡർ ഹാസം  അഹമ്മദ് നേടിയ ഒരു ഗോളിന്  നഖാ വാട്ടർ റോയൽ എഫ് സി ഫ്രെണ്ട്സ് ജൂനിയറിനെ  തോൽപ്പിച്ച്   ഷീര ജെഎസ്സി ഫാൽക്കൺ എഫ് സി, തൂവൽ  വിലപ്പെട്ട 3 പോയിന്റ് കരസ്ഥമാക്കി. ഹാസം തന്നെയാണ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. 
മറ്റൊരു ബീ ഡിവിഷൻ മത്സരത്തിൽ സ്വാൻ എസ് എഫ് സി യും എ സി സി ബി യും ഗോളുകൾ അടിക്കാതെ സമനിലയിൽ പിരിഞ്ഞു.  സി ഡിവിഷനിൽ യാമ്പു റിഹാബ് എഫ് സി മറുപടിയില്ലാത്ത 6 ഗോളുകൾക്ക് സോക്കർ ഫ്രീക്സ് സീനിയേഴ്സിനെ തോൽപ്പിച്ചു. 


അടുത്ത ആഴ്ച സി ഡിവിഷനിൽ ആദ്യ മത്സരത്തിൽ സിഹാം  ഫുഡ് മഹ്ജർ എഫ് സി ബ്ലാക് ആൻഡ് വൈറ്റ് സ്പോർട്സ് യങ് ചലഞ്ചേഴ്സിനെയും രണ്ടാം മത്സരത്തിൽ ബി ഡിവിഷനിൽ യുണൈറ്റഡ്  സ്പോർട്സ് ക്ലബ് നഖാ വാട്ടർ റോയൽ എഫ് സി ഫ്രെണ്ട്സ് ജിദ്ദ ജൂനിയറിനെയും സാം യൂത്ത്‌ ഇന്ത്യ എഫ് സി  അൽ ഹസ്‌മി ന്യൂ കാസിലിനെയും നേരിടും. എ ഡിവിഷൻ മത്സരത്തിൽ ബ്ലൂ സ്റ്റാർ എക്ക്  ഹൌസ് കെയർ മക്ക ഇന്ത്യൻ എഫ് സിയുമായാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !