കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ജനുവരി 12ന് കോഴിക്കോട് കടപ്പുറത്ത് ഭരണഘടനാ സംരക്ഷണ മഹാറാലി നടക്കും. വിവിധ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസല്യാര്‍, സി.മുഹമ്മദ് ഫൈസി (ചെയര്‍മാന്‍ ഹജ്ജ് കമ്മറ്റി), ടി.പി.അബ്ദുള്ളകോയ മദനി (കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്), സി.പി.ഉമര്‍ സുല്ലമി (സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എന്‍.എം), ഡോ.ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ്, എം.ഇ.എസ്), സി.പി.കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ്, എം.എസ്.എസ്), ടി.കെ.അഷറഫ് (മുജാഹിദ്ദീന്‍ വിസ്ഡം ഗ്രൂപ്പ്), ഫാദര്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ (ബിഷപ്പ്, കോഴിക്കോട് രൂപത), ഫാദര്‍ ഡോ.റോയ്‌സ് മനോജ്‌വിക്ടര്‍ (ബിഷപ്പ്, മലബാര്‍ ഡയസിസ്), സ്വാമി സന്ദീപാനന്ദഗിരി, എം.പി.വീരേന്ദ്രകുമാര്‍, എളമരംകരീം, പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ.അബ്ദുള്‍വഹാബ്, സി.കെ.നാണു, യു.എ.ഖാദര്‍, കെ.പി.രാമനുണ്ണി, ഖദീജാമുംതാസ് തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും.
വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അധ്യാപകര്‍, അഭിഭാഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങി സാമൂഹ്യജീവിതത്തിെ വ്യത്യസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങള്‍ റാലിയില്‍ അണിചേരും. വൈകീട്ട് 4 മണിയോടെയാണ് റാലി തുടങ്ങുക. 13 ന് കണ്ണൂരും 14 ന് തൃശൂരും 16 ന് മലപ്പുറത്തും റാലി നടക്കും. മലപ്പുറത്ത് സമസത് പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിക്കും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !