
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ നടത്തുന്നത് തരംതാണ രാഷ്ട്രീയക്കളിയാണ്. ഗവർണറുടെ ബിജെപി അധ്യക്ഷൻ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി പ്രസ്താവനയിൽ പറഞ്ഞു
നിയമസഭ പാസാക്കിയ പ്രമേയം നിയമപരമല്ലെന്ന് എന്തുകൊണ്ടാണ് ഗവർണർ പറയുന്നത്. അക്കാര്യത്തെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. ഗവർണർക്ക് നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതൊന്നും അറിയാതെയാണോ ഗവർണർ അഭിപ്രായം പറയുന്നതെന്നും കോടിയേരി ചോദിച്ചു
ഗവർണർ പദവിക്ക് ചേരാത്ത ജൽപ്പനങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടാകുന്നത്. ഇത്തരം താണ കളികൾ കേരളത്തിൽ ചെലവാകില്ലെന്ന് ബുദ്ധിയും ബോധവുമുള്ള ആർ എസ് എസുകാർ ഗവർണർക്ക് ഉപദേശിച്ചു കൊടുക്കണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !