
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. ആഭ്യന്തര വകുപ്പാണ് നിർദേശം നൽകിയത്. ജനുവരി 31നകം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. സർവീസിലിരിക്കെ തമിഴ്‌നാട്ടിൽ ബിനാമി പേരിൽ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരായ പരാതി. കണ്ണൂർ സ്വദേശി സത്യനാണ് പരാതി നൽകിയത്.
പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയതാണ്. തുടർന്ന് വിശദമായ അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !