തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം എത്തിക്കുന്നതിന് സാന്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പത്തുലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എയര്‍ഇന്ത്യ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !