പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം തുടരും; നിയമത്തെ എതിര്‍ക്കുന്നവര്‍ ഒരുമിച്ച്‌ നില്‍ക്കുന്നതാണ് സമരത്തിന് നല്ലതെന്ന് കുഞ്ഞാലിക്കുട്ടി

0



ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ഒരുമിച്ച്‌ നില്‍ക്കുന്നതാണ് സമരത്തിന് നല്ലതെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. നിയമ നടപടികള്‍ നീട്ടി വയ്ക്കണം എന്നാണ് കോടതിയില്‍ ശക്തമായി വാദിച്ചത്. പോരാട്ടം ഒറ്റയ്ക്കും കൂട്ടായും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ പറയുന്നതിനെതിരെ മുസ്ലിം ലീഗ് കൊടുത്ത ആവശ്യത്തില്‍ കൂടി കോടതി നോട്ടീസ് നല്‍കി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, കൂടുതല്‍ സമയം കൊടുക്കേണ്ട കാര്യമില്ലായിരുന്നു എന്ന് കാന്തപുരം എപി അബൂബകക്ര് മുസ്ലിയാര്‍ പ്രതികരിച്ചു. എന്തിനാണ് നാല് ആഴ്ച സമയം നല്‍കിയത് എന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം. തീരുമാനം വരുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. യോജിച്ചുള്ള പ്രക്ഷോഭം തുടരണമെന്നും അദ്ദേഹം പറഞ്ഞു.


സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് കോടതി തരുന്നത് എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !