കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിലം പൊത്തും. ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് ഇന്ന് പൊളിക്കുക. ജെയിന്‍ കോറല്‍കോവാണ് ആദ്യം പൊളിക്കുക. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്‌ളാറ്റുകളുടെ സമീപത്തുള്ളവരോട് വീടുകളിലെത്തി പോലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു തുടങ്ങി. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്ബതുമണിക്ക് മുമ്ബ് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. അതിനാല്‍ ഇവര്‍ സ്ഥലത്തുനിന്ന് മാറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധന നടത്തും. മുഴുവന്‍ റോഡുകളും രാവിലെ 10.30 ന് ബാരിക്കേഡുകള്‍ ഉപയോഗിച്ചു ബ്ലോക്ക് ചെയ്യും. പിന്നീട് ആ വഴിയിലൂടെ യാത്ര അനുവദിക്കില്ല. സ്ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറണ്‍ മുഴങ്ങുക 10.55 നാണ്. മൂന്നാമത്തെ സെെറണ്‍ മുഴങ്ങിയ ശേഷം കൃത്യം 11 മണിക്ക് തന്നെ സ്ഫോടനം നടക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
പൊളിക്കുന്ന ഫ്ലാറ്റുകളില്‍വച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിന്‍ കോറല്‍കോവ്. നെട്ടൂര്‍ കായലിനു സമീപമാണിത്. അന്‍പത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 16 നിലകളുണ്ട്. 125 അപ്പാര്‍ട്ട്‌മെന്റുകളാണ് ജെയിന്‍ കോറല്‍കോവിലുള്ളത്.
ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരിക്കും ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഇതിനു മുന്നോടിയായി ഉച്ചയ്ക്ക് 12 മണിയോടെ സമീപത്തു നിന്നും ആളുകളെ ഒഴിപ്പിക്കും. 1.30 ന് ആദ്യ സൈറണ്‍ മുഴങ്ങുന്നതോടെ പ്രദേശത്തേയ്ക്കുള്ള ചെറിയ റോഡുകള്‍ പോലിസ് ബാരിക്കേഡുപയോഗിച്ച് ബ്ലോക്ക് ചെയ്യും. 1.55 ന് രണ്ടാം സൈറണ്‍ മുഴങ്ങുമ്ബോള്‍ ദേശീയ പാതയും ബ്ലോക്ക് ചെയ്യും. രണ്ട് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങും. തൊട്ടുപിന്നാലെയാണ് സ്ഫോടനം നടക്കുക. ഇതോടെ നാല് ഫ്ലാറ്റുകളും സുപ്രീം കോടതി വിധി അനുസരിച്ച് 'ഫ്ലാറ്റാകും'.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !