തിരുവനന്തപുരം: ബിടെക് എന്‍ജിനിയറിംഗ് പ്രവേശന യോഗ്യതയില്‍ ഇളവിനു സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് എഐസിടിഇ മാനദണ്ഡ പ്രകാരം ഇത്തരത്തിലൊരു തീരുമാനം. പ്രവേശനപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇനി മുതല്‍ അടിസ്ഥാന യോഗ്യതയായ ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്സ്, മാത്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തമായി 45 ശതമാനം മാര്‍ക്ക് മതി.
നിലവില്‍ മാത്സിനു പ്രത്യേകമായും മാത്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ചും 50 ശതമാനം മാര്‍ക്ക് വേണമെന്നതായിരുന്നു വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്തുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനാവസരം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !