സൗബിനും സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.ചിത്രത്തില്‍ എല്ലാവരെയും രസിപ്പിച്ചത് റോബോര്‍ട്ട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.
ഇപ്പോഴിതാ യഥാര്‍ത്ഥ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി ചിത്രത്തില്‍ എത്തിയത്.
ചിത്രത്തില്‍ സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ആദ്യം സങ്കടം തോന്നിയിരുന്നു എന്നാണ് സൂരജ് ഇതിനെകുറിച്ച് പറഞ്ഞത്. അഞ്ച് കിലോഗ്രാം തൂക്കമാണ് റോബോര്‍ട്ട് സ്യൂട്ടിന് ഉണ്ടായിരുന്നതെന്നും ഷൂട്ടിങ് കഴിയുമ്ബോഴേക്കും വിയര്‍ത്ത് കുളിച്ചിരുന്നെന്നും സൂരജ് പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !