മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് ആശങ്കയുണ്ടാക്കാന്‍

0

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് ആശങ്കയുണ്ടാക്കാനെന്ന്‍ റിപ്പോര്‍ട്ട്.

500 മീറ്റര്‍ പരിധിയില്‍ നാശം വിതയ്ക്കാനാവുന്ന അത്യുഗ്ര സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള ബോംബ് നിര്‍മ്മിക്കാന്‍ ഉള്ള സ്‌ഫോടക വസ്തുകളാണ് ബാഗില്‍ നിന്ന് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബാഗിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കളിലേക്ക് വയറുകള്‍വഴി ബാറ്ററിയില്‍നിന്ന് വൈദ്യുതി കടത്തിവിട്ടിരുന്നെങ്കില്‍ സ്‌ഫോടനം നടക്കുമായിരുന്നു. എന്നാല്‍ ഇതു ഘടിപ്പിക്കാതെയാണ് ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചത്.

ഇതില്‍ നിന്നും മനസ്സിലാകുന്നത്‌ സ്‌ഫോടനം നടത്തുകയായിരുന്നില്ല ബാഗ്‌ കൊണ്ടുവച്ചവരുടെ ലക്ഷ്യമെന്നാണ്. എന്നാല്‍ സ്‌ഫോടനം നടത്താന്‍ മറ്റാര്‍ക്കെങ്കിലും സാഹചര്യം ഒരുക്കുകയായിരുന്നോയെന്ന കാര്യം കണ്ടെത്തേണ്ടതുണ്ട്.

അന്വേഷണത്തിന് മൂന്ന് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

ഗുരുതര സുരക്ഷാ വീഴ്ചയാണ് വിമാനത്താവളത്തില്‍ സംഭവിച്ചതെന്നും സ്‌ഫോടക വസ്തുകള്‍ കണ്ടെത്തിയത് ഒരു മുന്നറിയിപ്പാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിലും നഗരത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !