തിരുവനന്തപുരം: ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കുന്ന ഫാസ്ടാഗ് (FASTag) സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ നേരിട്ട് പണം കൈപറ്റുന്ന ഒരു ട്രാക്ക് മാത്രമേ ഇനി ഉണ്ടാകൂ. എന്നാല്‍ ഇത് പലയിടത്തും ഗതാഗതക്കുരിക്കിന് വഴിവെച്ചേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
പാലിയേക്കരയില്‍ നിലവില്‍ 12 ടോള്‍ ബൂത്തുകളാണുള്ളത്. നിലവില്‍ ആറ് ടോള്‍ ബൂത്തുകള്‍ ഫാസ്ടാഗ് സംവിധാനമുള്ള വാഹനങ്ങള്‍ക്കും ആറ് ബൂത്തുകള്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹങ്ങള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.
വൈകുന്നേരത്തോടെ ഫാസ്ടാഗ് സംവിധാനമില്ലാത്ത ബൂത്തുകളുടെ എണ്ണം രണ്ടാക്കി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ 75% ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറാത്ത സാഹചര്യത്തില്‍ ഒരു മാസത്തേക്ക് സമയം നീട്ടി അനുവദിക്കുകയായിരുന്നു.
കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. ഇത്രയും വാഹനങ്ങള്‍ക്കുവേണ്ടിയാണ് 10 ടോള്‍ബൂത്തുകള്‍ ഇവിടെ നീക്കിവച്ചിരിക്കുന്നത്.
ബാക്കിയുള്ള 60 ശതമാനത്തിന് വൈകുന്നേരം മുതല്‍ രണ്ട് ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാവുക. അതിനാല്‍ തന്നെ ഗതാഗത തടസ്സമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ദേശീയ പാതകളിലും അതിവേഗ പാതകളിലും നടക്കുന്ന ടോള്‍ പിരിവ് ഡിജിറ്റല്‍ വല്‍ക്കരിക്കുന്ന സംവിധാനമാണ് ഫാസ് ടാഗ്.
വാഹനത്തിന്‍റെ മുന്‍ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഒരുവശത്ത് കാര്‍ഡ് ഉടമയുടെ പേരും വണ്ടി നമ്ബരും മറു വശത്ത് റേഡിയോ ഫ്രീക്വന്‍സി ബാര്‍ കോഡുമാണ് ഫാസ് ടാഗിലുണ്ടാവുക.
വാഹനം ടോള്‍ ബൂത്തില്‍ എത്തുമ്ബോള്‍ തന്നെ കാര്‍ഡ് സ്‌കാന്‍ ചെയ്യപ്പെടുകയും പണം ഡെബിറ്റാവുകയും ചെയ്യും. ഇതിന്‍റെ ഫലമായി വാഹങ്ങള്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്തേണ്ട ആവശ്യമില്ല. അതാണ് ഈ പദ്ധതി കൊണ്ടുള്ള ഗുണം.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കൂടാതെ വാളയാര്‍ പാമ്ബന്‍പള്ളം ടോള്‍, അരൂര്‍ കുമ്ബളം ടോള്‍, കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പിലാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !