
ദുബായ് : വിദേശരാജ്യങ്ങളില്‍ ഉള്ളവരുമായി സൗജന്യമായി കണ്ടു സംസാരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ടുടോക്ക് യുഎഇയില്‍ തംരഗമാകുന്നു. മികച്ച വിഡിയോ ഓഡിയോ ക്വാളിറ്റിയാണ് ആപ്പ് നല്‍കുന്നത്.
സൗജന്യമായതിനാല്‍ പെട്ടെന്ന് തന്നെ ആപ്പ് ഹിറ്റായി. കുറച്ച് കാലത്തേയ്ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടു ടോക്ക് അപ്രത്യക്ഷമായെങ്കിലും കഴിഞ്ഞദിവസം മുതല്‍ പ്ലേസ്റ്റോറില്‍ വീണ്ടും ലഭ്യമായിത്തുടങ്ങി. എന്നാല്‍ ആപ്പിളിന്‍റെ സ്റ്റോറില്‍ ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയില്ല. എന്നാല്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഉപയോഗിക്കുന്നതിനു തടസ്സമില്ല.
രണ്ടാഴ്ച മുന്‍പാണു ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ടുടോക്ക് അപ്രത്യക്ഷമായത്. ചാരപ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ഇവ നീക്കം ചെയ്തത്.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടുടോക്ക് വികസിപ്പിച്ച ജിയാക്കോമോ സിയാനിയും ലോങ് റുവാനും ആരോപിച്ചിരുന്നു. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പരിശോധനകളും അനുമതിയും കഴിഞ്ഞാണ് ആപ്പ് ലഭ്യമാക്കി തുടങ്ങിയതെന്നും അവര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !