
ന്യൂഡല്‍ഹി: JNU വില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
സര്‍വകലാശാല നല്‍കിയ പരാതിയില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്യാമ്ബസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു.
ഇതില്‍ ഡല്‍ഹി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.
ഇതിനിടയില്‍ ജെഎന്‍യു വില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്തു വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്നും താന്‍ സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
സര്‍വകലാശാലയില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസേടുക്കുകയോ അക്രമികളെ കണ്ടെത്തുകയോ ചെയ്യാത്തത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് അക്രമത്തില്‍ പരിക്കുകള്‍ ഏറ്റവര്‍ക്കു നേരെ പൊലീസ് കേസെടുക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !