
തിരുവനന്തപുരം: ട്രേഡ് യൂനിയന്‍ സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ ദേശവ്യാപക പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി 12 മുതല്‍ ആരംഭിക്കും. സംഘടിത, അസംഘടിത, പരമ്ബരാഗതമേഖലകളിലെ തൊഴിലാളികള്‍ പെങ്കടുക്കും. പിന്തുണച്ച് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
10 ദേശീയ തൊഴിലാളി യൂനിയനുകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്- ഇന്‍ഷുറന്‍സ്- ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെയും സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്ത് 19 യൂനിയനുകളുടെ സംയുക്തസമിതിയാണ് നേതൃത്വം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കടകേമ്ബാളങ്ങള് അടഞ്ഞുകിടക്കും. വാഹനങ്ങള്‍ ഒാടില്ല. വിമാനത്താവള, തുറമുഖ, വ്യവസായതൊഴിലാളികളും പണിമുടക്കും. ഷോപ്പിങ് മാളിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളും പെങ്കടുക്കണം. അവശ്യ സര്‍വിസുകള്‍-, ആശുപത്രി, -പാല്-, പത്രം-, ആംബുലന്‍സുകള്‍, ടൂറിസം മേഖല, ശബരിമല തീര്‍ഥാടകര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !