ജിദ്ദ: ജിദ്ദ - കോഴിക്കോട് ഇൻഡിഗോ സർവീസ് മാർച്ച് 29 മുതൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 8.55ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 12.20ന് ജിദ്ദയിലെത്തും. തിരികെ ജിദ്ദയിൽനിന്ന് ഉച്ചക്ക് 1.20ന് പുറപ്പെട്ട് രാത്രി 9.35ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും സർവിസ് ഉണ്ടാകും.
ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് വൺവേ ടിക്കറ്റ് 750 സൗദി റിയാൽ മുതൽ ലഭ്യമാണ്. www.goindigo.in എന്ന വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 25 കിലോ ചെക്ക് ഇൻ ലഗേജ്, ഏഴു കിലോ ഹാൻഡ് ബാഗേജ് എന്നിവയാണ് അനുവദിക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !