
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാര പരിധിയിൽപ്പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചെലവഴിക്കേണ്ടതെന്ന് ഗവർണർ വിമർശിച്ചു.
പ്രമേയം പാസാക്കാൻ സർക്കാരിന് അധികാരമില്ല. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ അപ്രസക്തമാണെന്നും ഗവർണർ പറഞ്ഞു.
കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരുതരത്തിലും ബാധിക്കില്ലെന്നും ഗവർണർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളാ നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. സഭ ഒന്നാകെയാണ് പ്രമേയത്തെ അംഗീകരിച്ചത്. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാൽ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയിരുന്നില്ല. ഇതോടെ 140 അംഗങ്ങളുടെയും പിന്തുണയോടെ പ്രമേയം പാസായെന്നാകും രാഷ്ട്രപതിക്ക് മുന്നിൽ എത്തുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !