ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും കോഴിക്കോട് കുറ്റ്യാടിയിൽ ബിജെപിയുടെ പ്രകടനം. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപിയുടെ വിശദീകരണ പരിപാടി തുടങ്ങും മുമ്പ് വ്യാപാരികൾ കടയടച്ചതിന് പിന്നാലെയാണ് അസഹിഷ്ണുത പൊട്ടിയൊലിച്ച ബിജെപി പ്രവർത്തകർ വർഗീയ, വിദ്വേഷ മുദ്രവാക്യവുമായി പ്രകടനം നടത്തിയത്.
ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളെ, ഇറങ്ങി വാടാ ചെറ്റകെ, ഓർമയില്ലേ ഗുജറാത്ത്, ഓർത്ത് കളിച്ചോ ചെറ്റകളെ എന്നിങ്ങനെയുള്ള മുദ്രവാക്യങ്ങളാണ് ബിജെപി പ്രവർത്തകർ മുഴക്കിയത്. 2002 ഗുജറാത്ത് വംശീയ കലാപത്തെയാണ് ബിജെപി പ്രവർത്തകർ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനായി ഓർമിപ്പിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുസ്ലീം ലീഗിനെതിരെയും ബിജെപിക്കാർ പ്രകടനത്തിനിടെ മുദ്രവാക്യം മുഴക്കുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !