ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പർ ഗഞ്ചിൽ നിന്നും വീണ്ടും ജനവിധി തേടും.
ഡൽഹി നിയമസഭയിലെ ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ആംആദ്മി പാർട്ടി പ്രഖാപിച്ചത്. 46 സിറ്റിംഗ് എംഎൽഎമാർക്ക് ടിക്കറ്റ് നൽകി. പ്രവർത്തനം മോശമാണെന്ന വിലയിരുത്തലിൽ 15 പേർക്ക് സീറ്റ് നിഷേധിച്ചു. പാർട്ടിയെ മികച്ച നിലയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അതിഷി മെർലേന കൽക്കാജി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കും. ഇത്തവണ ആകെ 8 വനിതകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !