ജനുവരി 31 നകം രാജ്യത്തെ മുഴുവന്‍ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും. ഡ്രോണുകളുടെയും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍.
രാജ്യത്ത് നിലവില്‍ അനധികൃതമായി 50,000 മുതല്‍ 60,000 ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. digitalsky.dgca.gov.in എന്ന വെബ്‌സൈറ്റിലാണ് ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡ്രോണ്‍ അക്‌നോളഡ്ജ്‌മെന്റ് നമ്പരും (DAN) ഓണര്‍ഷിപ്പ് അക്‌നോളഡ്ജ്‌മെന്റ് നമ്പരും (OAN) ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !