മീഡിയ വിഷൻ ന്യൂസ്
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന എ.പി.എസ് പാർസൽ സർവീസിന്റെ ലോറിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ടാറ്റ ഹെക്സ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിലെ ഹിരിയൂർ സ്വദേശികളാണ് അപകടത്തിൽപെട്ട കാർ യാത്രക്കാർ.
ഇവർ കേരളത്തിലേക്ക് വിനോദയാത്രക്കായി എത്തിയതെന്നാണ് അറിയുന്നത്. പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് രണ്ട് പേർ മരമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി. ഹിരിയൂർ സ്വദേശികളായ പാണ്ടൂരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരണപ്പെട്ടത്. ഹിരിയൂർ നഗരസഭയിലെ കൌൺസിലറാണ് മരണപ്പെട്ട പാണ്ടൂരംഗ.
അവിനാശ് (39), രംഗനാഥ് (34), സദ്ദാം (29), കർണ കുമാർ (30), രംഗസ്വാമി (40),സയ്യിദ് സലാവുദ്ദീൻ (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !