സ്വന്തം ലേഖകൻ
ജിദ്ദ: സംഘർഷ ഭരിതമായ വർത്തമാന കാലത്തെ പ്രതിരോധ മുന്നേറ്റങ്ങളിൽ മാനവിക സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃക തീർക്കുന്ന ദൃശ്യങ്ങൾ ആശ്വാസദായകമാണെന്ന് പ്രമുഖ പ്രഭാഷകൻ യുവ പണ്ഡിത പ്രതിഭ സിംസാറുൽ ഹഖ് ഹുദവി ജിദ്ദയിൽ പറഞ്ഞു.
ജിദ്ദ നിലമ്പൂർ മണ്ഡലം കെഎംസിസി അഡ്വ, ആലങ്ങാടൻ അബൂബക്കർ നഗറിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ ഇന്ത്യയിൽ ന്യുനപക്ഷങ്ങൾക്കെതിരെ ഉയർന്നുവന്ന ശത്രുതാപരമായ നിയമ നിർമാണ നീക്കങ്ങൾ ഭരണഘടനക്കും രാജ്യത്തിന്റെ മഹിത പാരമ്പര്യത്തിനും വിരുദ്ധമാണെന്ന യാഥാർഥ്യം തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ്; കരിനിയമങ്ങൾക്കെതിരെ ജാതിമത ഭേദമന്യേ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചണി ചേരുന്നത്.
പരീക്ഷണങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, സത്യവിശ്വാസികൾ വിശ്വാസ ദാർഢ്യത്തോടെ സ്വന്തം ജീവിതവും കർമ്മ വിശുദ്ധിയും ആത്മവിശകലനം നടത്തേണ്ടത് അനിവാര്യമാണെന്നും, നിഖില മേഖലകളിലും സൂക്ഷ്മത പുലർത്താൻ പ്രതിജ്ഞാ ബദ്ധരാകണമെന്നും, പ്രാമാണിക ചരിത്ര വസ്തുതകൾ ഉദ്ധരിച്ച് അദ്ദേഹം ഉണർത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും മത സാമുദായിക സൗഹാർദ്ദ രംഗത്തങ്ങളിലുമെല്ലാം മുസ്ലിം സമൂഹത്തിന്റെ സ്നേഹസമർപ്പണ സന്നദ്ധതയും ആത്മാർത്ഥതയും, ആവർത്തിച്ചടുത്തറിയാൻ കഴിഞ്ഞ പ്രളയ കാലത്തെ അനുഭവങ്ങളിലൂടെ സാധിച്ചത്; ബഹുജന സമൂഹത്തിൽ മുസ്ലിം സമൂഹത്തിനു കൂടുതൽ സ്വീകാര്യത നൽകാൻ കാരുണ്യവാനായ അല്ലാഹു നൽകിയ അവസരമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. സമർപ്പണ സന്നദ്ധരായ പ്രവർത്തകരുടെ സാന്നിധ്യമാണ് സാമ്പത്തിക ഭദ്രതയേക്കാൾ വലിയ അനുഗ്രഹമെന്ന ചരിത്രയാഥാർഥ്യം ഓർമ്മിപ്പിക്കുന്നതാണ് കെ.എം.സി.സി യുടെ സന്നദ്ധ സേവന നിര എന്നും സിംസാറുൽ ഹഖ് ഹുദവി വിശദീകരിച്ചു.
സമ്മേളനം കോട്ടക്കൽ മണ്ഡലം എം.എൽ.എ.ആബിദ് ഹുസൈൻ തങ്ങൾ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സീക്കോ ഹംസ അദ്ധ്യക്ഷത വഹിച്ചു. കെ എം സി സി നാഷണൽ, സെൻട്രൽ, ജില്ലാ മണ്ഡലം ഭാരവാഹികളായ, അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിബ്ര, നാസർ വെളിയംകോട്, വി.പി മുസ്തഫ, സി.സി.കെ രീം, ഇസ്ഹാഖ് പൂണ്ടോളി, ഗഫൂർ പട്ടിക്കാട്, ബാബു നഹ്‌ദി, സുലൈമാൻ മാളിയേക്കൽ (മക്ക) കലാം മാസ്റ്റർ (ബ്ലോക്ക് പ്രസിഡണ്ട് തിരൂരങ്ങാടി) പി.സി.ഇണ്ണി, ഹിഫ് സുറഹ്മാൻ, അബ്ദുൽ കരീം (റാബിഗ്) നജീബ് കളപ്പാടൻ, ഹുസ്സയിൻ പ്രസിഡണ്ട് നിയോ, മനാഫ് പൂക്കോട്ടുംപാടം, അബു ചുള്ളിയോട്,ഉമ്മർ മദീനിജാലിയാത്ത് ജിദ്ദ, റഫീഖ് റാബിഗ്, സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, സയ്യിദ് അൻവർ തങ്ങൾ, അബൂബക്കർ ദാരിമി ആലംമ്പാടി, ജബ്ബാർ ഹുദവി പ്രസിഡണ്ട് ഹാദിയ പള്ളിക്കൽ,ഇസ്മയിൽ മുണ്ടക്കളം, ബാവ വേങ്ങര, എന്നിവർ ആശംസകൾ നേർന്നു.
നിലമ്പൂർ, സി എച്ച് സെൻററിന്റെ പ്രവർത്തനങ്ങളെ സംമ്പന്ധിച്ച് ചെയർമാൻ നിസാം മമ്പാട് വിശദീകരിച്ചു.ജനറൽ സെക്രട്ടറി സുബൈർ വട്ടോളി, പൗരത്വഭേതഗതി ബില്ലിനെതിരെ യുള്ള പ്രതിഷേധത്തിന് പ്രതിജ്ജ ചൊല്ലി കൊടുത്തു. വളണ്ടിയർ ക്യാപ്പ്റ്റൻ സലാം ചെമ്മലയുടെയും, വനിതാ ക്യാപ്പ്റ്റൻ നബീല അഫ്സലിന്റെയും നേതൃത്വത്തിലുള്ള വളണ്ടിയർമാർ സമ്മേളനത്തിന് നേതൃത്വം നൽകി, വർക്കിംങ്ങ് പ്രസിഡണ്ട് അബുട്ടി പള്ളത്ത് സ്വാഗതവും, ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.സഫ്‌വാൻ അബൂബക്കർ ഖിറാഅത്ത് നടത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !