
റിയാദ്: ആഭ്യന്തരയാത്രക്ക് നികുതി ചുമത്തുന്ന നിയമം സൗദി വിമാനത്താവളങ്ങളില്‍ നിലവില്‍ വന്നു. വിമാനത്താവളം ഒന്നിന് 10 റിയാലും അതിന്റെ മൂല്യവര്‍ധിത നികുതിയും ചേര്‍ത്ത് നല്‍കണം. നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നികുതി ഈടാക്കുന്നത്.
ടിക്കറ്റെടുക്കുമ്ബോള്‍ തന്നെയാണ് ഈ നികുതിയും കൂടി നല്‍കേണ്ടത്. യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിനനുസരിച്ച് ഈ തുക കൂടും. യാത്രക്കിടയില്‍ എത്ര വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നോ അത്രയും തുക നികുതിയായി നല്‍കണം. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് നികുതി. രാജ്യാന്തര യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !