
റിയാദ്: കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നത് നേരത്തേയാക്കി. ഫെബ്രുവരി 16 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29 മുതല്‍ ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം വന്ന അറിയിപ്പ്. അതനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഫെബ്രുവരിയില്‍തന്നെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നതായി അന്നേ അധികൃതര്‍ പറഞ്ഞിരുന്നു. അതിലാണിപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്.
ജിദ്ദയില്‍നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.05ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും. നിലവില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സും സ്പൈസ് ജെറ്റും മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !