
വയനാട് വൈത്തിരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ പുള്ളിപ്പുലി വീണു. വൈത്തിരി വട്ടവയലിലാണ് സംഭവം. വട്ടവയൽ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്.
അബദ്ധത്തിൽ പുള്ളിപ്പുലി കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കയറ്റാനുള്ള നടപടികൾ ആരംഭിച്ചു.
കയർ കെട്ടി മുകളിലേക്ക് എടുത്ത് സുരക്ഷിതമായി തന്നെ പുലിയെ മുകളിലേക്ക് കയറ്റാനാണ് നീക്കം. തുടർന്ന് കൂട്ടിലേക്ക് മാറ്റിയ ശേഷം പുലിയെ കാട്ടിൽ എത്തിക്കും. കിണറ്റിൽ വീണതിനെ തുടർന്നുള്ള പരുക്കുകളൊന്നും പുലിക്കില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !