ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് നവീദ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് പട്ടത്തിൽ, വി. പി ഷിയാസ് എന്നിവർ ആശംസ നേർന്നു. ഹാഷിം കോഴിക്കോടിനെ ആക്ടിംഗ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്ന പി. ഷംസുദ്ദീന് ചടങ്ങിൽ യാത്രയയപ്പ് നൽകി. മീഡിയ ഫോറത്തിന്റെ ഉപഹാരം നൽകി അദ്ദേഹത്തിന് യാത്രമംഗളം നേർന്നു. ജിദ്ദ നാഷണൽ ഹോസ്പ്പിറ്റലിന്റെ ഉപഹാരം മുഹമ്മദ് നവീദ് സമ്മാനിച്ചു.
ഹാഷിം കോഴിക്കോട് ഹസൻ ചെറൂപ്പ, ജാഫറലി പാലക്കോട്, അഫ്താബ് റഹ്മാൻ, കെ.ടി.എ മുനീർ, സുൽഫിക്കർ ഒതായി, സാദിഖലി തുവൂർ, മുസ്തഫ പെരുവള്ളൂർ, ബിജുരാജ് രമാന്തളി, ഗഫൂർ കൊണ്ടോട്ടി, പി.കെ.സിറാജ്, മൻസൂർ എടക്കര തുടങ്ങിയവർ സംസാരിച്ചു. സംഗീതവിരുന്നിന് സാദിഖലി തുവൂർ നേതൃത്വം നൽകി.
റിമ വട്ടപ്പറമ്പൻ, മാനവ് ബിജു, സഫ് വ, ഖദീജ സഫ്രീന, അൻസൽ, അമൽ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !