
അബുദാബി: വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവരെ കണ്ടെത്താന്‍ അബുദാബി പോലീസ് ഓട്ടോമാറ്റിക് സ്മാര്‍ട്ട് സിസ്റ്റങ്ങളും, റഡാറുകളും സജീവമാക്കും. 2020 ജനുവരി 15 മുതല്‍ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും.വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തത് പോലെയുള്ള തെറ്റായ ഡ്രൈവിംഗ് രീതികള്‍ തടയുന്നതിന് അബുദാബി പോലീസ് ട്രാഫിക് ബോധവല്‍ക്കരണ കാമ്ബെയ്‌നുകളും നടത്തും.
ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും പിഴയായി ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചേക്കാവുന്ന പിഴകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് അബുദാബി പോലീസ് ടെക്സ്റ്റ് മെസ്സേജ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !