ജെ എൻ യുവിൽ നടന്ന മുഖംമൂടി ആക്രമണത്തിന് വാട്‌സാപ്പ് ഗ്രൂപ്പ് വഴി ആഹ്വാനം നടത്തിയവരുടെ ഫോൺ കണ്ടുകെട്ടാൻ പോലീസിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ജനുവരി 5ന് നടന്ന ആക്രമണത്തിന് ആഹ്വാനം നടന്നത് വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയാണെന്ന് തെളിഞ്ഞിരുന്നു. വിദ്യാർഥികളും അധ്യാപകരുമടക്കം 34 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റിരുന്നത്.
ഗ്രൂപ്പിലെ അംഗങ്ങളെ ഉടൻ പിടികൂടി കോടതിയിൽ ഹാജരാക്കണം. ഇവരുടെ ഫോൺ പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്തണം. കേസുമായി സഹകരിക്കാൻ സർവകലാശാല രജിസ്ട്രാർ ഡോ. പ്രമോദ് കുമാറിനോടും കോടതി ആവശ്യപ്പെട്ടു.
ജെ എൻ യു ആക്രമണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെ എൻ യു അധ്യാപകർ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ ഗൂഗിൾ, വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !