തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കും. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ്.
മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതില്‍ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്.
തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടല്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ യോജിച്ച ശബ്ദമാണ് ഉയരുന്നത്. ജനാധിപത്യം അതിന്റെ സമഗ്രതയോടെ രാജ്യത്ത് പുലരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !