എറണാകുളം: സഭാതര്‍ക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ പള്ളി പൊലീസ് ഏറ്റെടുത്തു. പത്ത്മണിക്കൂറായി പള്ളിക്കുള്ളില്‍ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയ ശേഷമാണ് പള്ളി ഏറ്റെടുത്തത്. പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് കൈമാറും. വെട്ടിത്തറ പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. വിധി നടത്തിപ്പിനായി ഇന്ന് രാവിലെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഇതോടെ യാക്കോബായ വിഭാഗം പള്ളി അകത്തുനിന്ന് പൂട്ടി പള്ളിക്കുള്ളിലിരുന്ന് പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയതോടെ പൊലീസ് പള്ളി ഏറ്റെടുത്തു. പള്ളിക്കുള്ളിലുണ്ടായിരുന്നവരെ പൊലീസ് നീക്കി.
സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് നേരത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !