ഏറെ നാളുകള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എ.ടി.കെയ്‌ക്കെതിരേ കഴിഞ്ഞ ദിവസം കേരളം നേടിയത് ഈ സീസണിലെ തങ്ങളുടെ ആദ്യ എവേ മാച്ച് വിജയമാണ്. മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തേക്കാളേറെ ശ്രദ്ധനേടിയ മറ്റൊരു സംഭവവും ഉണ്ടായി.
ഐ.എസ്.എല്ലില്‍ അധികമാരും കാണാത്ത ഒരു ഓഫ്‌സൈഡ് കെണിയാണ് കഴിഞ്ഞ ദിവസം എ.ടി.കെയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ സെനഗലിനെതിരായ മത്സരത്തില്‍ ജപ്പാന്‍ പുറത്തെടുത്ത അതേ തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍ നില്‍ക്കവെ മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു സംഭവം.
എ.ടി.കെ താരം ജാവി ഹെര്‍ണാണ്ടസ് ഫ്രീകിക്ക് എടുത്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം ബോക്‌സിന് വെളിയിലേക്ക് നീങ്ങി. ഫലമോ ആറോളം എ.ടി.കെ താരങ്ങള്‍ ഓഫ്‌സൈഡില്‍ ആയി. ഫ്രീകിക്ക് ലഭിച്ച റോയ് കൃഷ്ണ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !