കോഴിക്കോട്: മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് സസ്പെന്‍റ് ചെയ്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ എം ബഷീര്‍ വീണ്ടും സിപിഎം വേദിയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എ പി അബ്ദുള്‍ വഹാബ് നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെ എം ബഷീര്‍ നേരത്തെ പ്രതികരിച്ചിരുന്നു .
റിപ്പബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതിനും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചെന്ന കാരണത്താലുമാണ് കെ എം ബഷീറിനെതിരെ നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !