കൊച്ചി: മരടിലെ രണ്ടാമത്തെ ഫ്‌ളാറ്റും നിലം പതിച്ചു. ആൽഫ സെറീന്റെ ഇരട്ട കെട്ടിടങ്ങൾ 11.44ഓടുകൂടിയാണ് തകർന്നുവീണത്. നേരത്തെ ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റ് 11.19ഓടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തിരുന്നു.
സെക്കന്റുകൾ കൊണ്ടാണ് ആൽഫ സെറീന്റെ ഇരട്ട കെട്ടിടങ്ങളും തകർന്നുവീണത്. ആദ്യ കെട്ടിടം തകർന്ന് രണ്ട് സെക്കന്റുകൾക്ക് ശേഷം രണ്ടാമത്തെ ടവറും നിലം പതിക്കുകയായിരുന്നു. കമ്പനി അവകാശപ്പെട്ടതു പോലെ തന്നെ യാതൊരു നാശനഷ്ടങ്ങളൊന്നുമില്ലാതെയാണ് രണ്ട് ഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്.
11.19നാണ് നേരത്തെ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത്. 11 മണിക്കാണ് സ്‌ഫോടനം നിശ്ചയിച്ചിരുന്നതെങ്കിലും മിനിറ്റുകൾ വൈകിയാണ് സ്‌ഫോടനം നടന്നത്.
അൽഫ സെറീന്റെ സമീപത്താണ് നിരവധി വീടുകൾ സ്ഥിതി ചെയ്തിരുന്നത്. ഇരട്ട ടവറുകളും പൊളിഞ്ഞു വീണതിന് പിന്നാലെ സമീപത്തെ വീടുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !